കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി

സിനിമയിലെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയിലെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള സിനിമയാണെന്നാണ് കേരളസ്റ്റോറിയില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കൂട്ട മതപരിവര്‍ത്തനം നടക്കുന്നതായാണ് പറയുന്നത്. ഇത് സംസ്ഥാനത്തിന്റെ അന്തസ് തകര്‍ക്കുന്നതും, ജനങ്ങളെയാകെ അപമാനിക്കുന്നതാണെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് വാദിച്ചു. 

ഹർജിക്കാരന്‍ സിനിമ കണ്ടിരുന്നോയെന്ന് കോടതി ചോദിച്ചു. നിലവില്‍ ചിത്രത്തിന്റെ ടീസര്‍ മാത്രമാണ് പൊതുമണ്ഡലത്തില്‍ ഇറങ്ങിയിട്ടുള്ളതെന്നും, അതു മാത്രമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുകയെന്നും അഡ്വ. രാജ് മറുപടി നല്‍കി. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളത്. സംസ്ഥാനത്തിന്റെ അന്തസ്സിനെ ഹനിക്കുന്ന സിനിമ ഈ ഘട്ടത്തില്‍ തന്നെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com