യഥാര്‍ത്ഥ കേരള സ്‌റ്റോറി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടിന്റെ കഥ; സീതാറാം യെച്ചൂരി

ദി കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീതാറാം യെച്ചൂരി/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീതാറാം യെച്ചൂരി/ഫയല്‍

ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യഥാര്‍ത്ഥ കേരളത്തിന്റെ കഥയല്ല 'ദി കേരള സ്റ്റോറി'. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടിന്റെ കഥയാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണ്. ഇത്തരത്തില്‍ മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും കശ്മീര്‍ ഫയല്‍സ് അതിന് ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു.

തെളിനീര് പോലെ ഒഴുകുന്ന ശുദ്ധജലത്തിലേക്ക് അങ്ങേയറ്റത്തെ വിഷം കലര്‍ത്തുന്നതാണ് ദി കേരള സ്റ്റോറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും അതിനാണ് ശ്രമിക്കുന്നത്. അതിനെ ജനങ്ങള്‍ ശക്തമായി തന്നെ പ്രതിരോധിക്കണം. കേരളത്തെ മലിനമാക്കുകയെന്നാണ് അവരുടെ ഉദ്ദേശം. അത് അംഗീകരിച്ചുകൊടുക്കില്ലെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

കേരള സ്റ്റോറിയെ നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com