കൊച്ചി ലഹരിക്കടത്തില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക് ; പെട്ടികളില്‍ റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകള്‍; കപ്പല്‍ മുക്കാനും ശ്രമം

പാകിസ്ഥാനിലെ മറ്റുരണ്ട് ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന്/ പിടിഐ
കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന്/ പിടിഐ

കൊച്ചി: കൊച്ചിയിലെ പുറംകടലില്‍ നിന്നും പിടികൂടിയ 15,000 കോടിയുടെ മയക്കുമരുന്നിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിചാക്കുകളിലെ ചിഹ്നങ്ങള്‍ ഹാജി സലിംഗ്രൂപ്പിന് സമാനം. പാകിസ്ഥാനിലെ മറ്റുരണ്ട് ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്സ്, ബിറ്റ്കോയിന്‍ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളില്‍ ഈര്‍പ്പത്തെ പ്രതിരോധിക്കാന്‍ പഞ്ഞിയുള്‍പ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിൻ പാക്കു ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലില്‍ സൂക്ഷിക്കാവുന്ന വിധത്തിലാണ് പാക്കിങ്ങ്. 

ഓരോ പെട്ടികള്‍ക്ക് മുകളില്‍ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകള്‍ പതിച്ചിട്ടുണ്ട്. തേളിന്‍റെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിന്‍, റോളക്സ് മുദ്രകളും പെട്ടിയിലുണ്ട്. മൂന്നിലേറെ ലഹരിനിര്‍മാണ ലാബുകളില്‍ നിര്‍മിച്ചതാണ് ലഹരിമരുന്നെന്നാണ് എൻസിബിയുടെ  നിഗമനം. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലില്‍ കപ്പലില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് എന്‍സിബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.

നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണു വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ പാക്കിസ്ഥാന്‍ പൗരൻ സുബൈറിനെ ചോദ്യം ചെയ്ത് വരികയാണ്. 

മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com