പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുട്ടി മരിച്ചു

അഞ്ജുവിനെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  തിരുവനന്തപുരം പുത്തൻതോപ്പിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുട്ടിയും മരിച്ചു.  പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവിന്റെ മകൻ ഡേവിഡ് ആണ് മരിച്ചത്. അഞ്ജുവിനെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്തുവന്നിരുന്നു. അഞ്ജുവിന്റേത്  ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒന്നര വർഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ജുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com