രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ സുരേഷ്
അറസ്റ്റിലായ സുരേഷ്

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ സുരേഷ് പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പുതുപ്പള്ളി ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com