ഇടിമിന്നലേറ്റ് പാറമടയിൽ 11 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില​ഗുരുതം

കനത്ത മഴയെ തുടർന്ന് താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴായിരുന്നു തൊഴിലാളികൾക്ക് മിന്നലേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: തൊടുപുഴയിൽ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്കു പരുക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.

മൂന്നാർ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിൻ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂർ സ്വദേശി അശോകൻ (70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയൻ (55), ധർമലിംഗം (31),  ജോൺ (32) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

പൂപ്പാറ സ്വദേശി രാജ (45), മദൻരാജ് (22) എന്നിവരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മറ്റുള്ളവരുടെ പരുക്ക് അത്ര സാരമല്ല. കനത്ത മഴയെ തുടർന്ന് പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ച താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴായിരുന്നു തൊഴിലാളികൾക്ക് മിന്നലേറ്റത്. തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com