ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്ക്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2023 07:40 AM  |  

Last Updated: 21st November 2023 07:40 AM  |   A+A-   |  

sabarimala_accident

വിഡിയോ സ്‌ക്രീന്‍ ഷോട്ട്‌

 

പത്തനംതിട്ട:  ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 

ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. 

റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല; പൊലീസ് നോക്കി നില്‍ക്കെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ചു മര്‍ദിച്ചു'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ