നവകേരള സദസ് ഇന്ന് വയനാട്ടില്‍; മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്
മുഖ്യമന്ത്രിയ്ക്ക് തലപ്പാവ് അണിയിക്കുന്ന ദൃശ്യം, ഫെയ്സ്ബുക്ക്
മുഖ്യമന്ത്രിയ്ക്ക് തലപ്പാവ് അണിയിക്കുന്ന ദൃശ്യം, ഫെയ്സ്ബുക്ക്

കല്‍പ്പറ്റ: നവകേരള സദസ് ഇന്ന് വയനാട് ജില്ലയില്‍ നടക്കും. നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്. 

രാവിലെ 11 മണിക്ക് കല്‍പ്പറ്റ എസ് കെ എംജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസിന്റെ ജില്ലയിലെ ആദ്യ പരിപാടി നടക്കുന്നത്. ഉച്ചകഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലും വൈകീട്ട് മാനന്തവാടി മണ്ഡലത്തിലും ജനസദസ് നടക്കും. 

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സിപിഐഎംഎല്ലിന്റെ പേരിലാണ് വയനാട് കലക്ടറേറ്റില്‍ ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസ് തടയുമെന്നായിരുന്നു ഭീഷണിക്കത്തില്‍ ഉണ്ടായിരുന്നത്. കത്തുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com