ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബാറിലെത്തി; ഇടിക്കട്ടകൊണ്ട് ഇടിച്ച് ബൗണ്‍സര്‍മാര്‍; ഹൈക്കോടതി അഭിഭാഷകന്‍ ആശുപത്രിയില്‍

കൊച്ചിയിലെ റെസ്റ്റാ ബാറില്‍ വച്ചാണ് അഭിഭാഷകന് ബൗണ്‍സര്‍മാരുടെ മര്‍ദനമേറ്റത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ബാറില്‍ ഹൈക്കോടതി അഭിഭാഷകന് നേരെ മര്‍ദനം. കൊച്ചിയിലെ റെസ്റ്റാ ബാറില്‍ വച്ചാണ് അഭിഭാഷകന് ബൗണ്‍സര്‍മാരുടെ മര്‍ദനമേറ്റത്. ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

സംഭവത്തില്‍ ബാറിലെ ബൗണ്‍സര്‍മാരെയും മാനേജരെയും പ്രതിയാക്കി പൊലീസ് കേസ് എടുത്തു. അഭിഭാഷകന്റെ സുഹൃത്തുക്കളും ബാര്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇടപെട്ടപ്പോള്‍ ബൗണ്‍സര്‍മാര്‍ ഇടിക്കുകയായിരുന്നു.

ഇടിക്കട്ട ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com