കൊച്ചി: പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍. സ്വദേശി തേരോത്തുമല വേലായുധനെ (65) കൊലപ്പെടുത്തിയ കേസിലാണ്, കൊമ്പനാട് സ്വദേശി ലിന്റോ, ഓലിപ്പാറ ഈസ്റ്റ് ഐമുറി സ്വദേശി സഞ്ജു എന്നിവരെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു കൊലപാതകം.
വീടിന് സമീപത്ത് വെച്ചാണ് വേലായുധന് വെട്ടേറ്റത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടിരുന്നു. ഒരു വര്‍ഷം മുന്‍പ് ലിന്റോയെ വേലായുധന് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. വേലായുധന്റെ മകന്റെ കടയില്‍ ഇറച്ചി വാങ്ങാനെത്തിയപ്പോഴായിരുന്നു ഇത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വേലായുധന് ഇറച്ചിവെട്ടുന്ന കത്തി എടുത്ത് ലിന്റോയെ വെട്ടുകയായിരുന്നു.
ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് നല്കുന്ന സൂചന. തന്നെ വെട്ടിയ വേലായുധന്റെ കൈവെട്ടുമെന്ന് പല തവണ ലിന്റോ ഭീഷണിപ്പെടുത്തിരുന്നതായും പൊലീസ് പറയുന്നു. നേരത്തെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലലിന്റോ.
ഈ വാർത്ത കൂടി വായിക്കൂ ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ല
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക