

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9.30ന് സമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിർവഹിക്കും.
ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിനു മുന്നിലെ ആശാൻ സ്‌ക്വയറിലെത്തേണ്ടത്. എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്- പോത്തൻകോട് – വെട്ടുറോഡ് – കഴക്കൂട്ടം ബൈപാസ് – ചാക്ക– പേട്ട വഴിയാണ് ആശാൻ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates