

പത്തനംതിട്ട: ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. വൈകുന്നേരം മുതൽ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്. വനമേഖലയിൽ മഴ ശക്തമായതോടെ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടർ അറിയിച്ചു.
ഗവിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടപ്പെട്ടതിനെത്തുടര്‍ന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്ന് പത്തനംതിട്ട കളക്ടർ പറഞ്ഞു. മഴ കനക്കുകയും ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തതോടെ ഇന്നലെ രാത്രി മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളമാണ് ഒഴുക്കുന്നത്.
അതിനിടെ പുഴകളെല്ലാം നിറഞ്ഞ് കവിയുകയാണ്. ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും രാത്രി ഉണ്ടായി.
കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. മൂഴിയാര്‍ ഡാമടക്കം തുറന്നുവിടുമെന്ന് നേരത്തെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായതോടെ അധികജലംഒഴികിയെത്തിയതിനെ തുടർന്ന് ഡാമുകൾ തുറക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates