മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് സിപിഎം; എം രാജഗോപാലന്‍ നായര്‍ പുതിയ ചെയര്‍മാന്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2023 09:29 PM  |  

Last Updated: 04th September 2023 09:29 PM  |   A+A-   |  

m_rajagopalan_nair

എം രാജഗോപാലന്‍ നായര്‍

 

തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ട്രഷറര്‍ കെ ജി പ്രേംജിത്തിനെ മാറ്റി. സ്ഥാനം സിപിഎം ഏറ്റെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം രാജഗോപാലന്‍ നായരെ ചെയര്‍മാനായി നിയമിച്ചു. മുന്നണിയില്‍ ചര്‍ച്ചയില്ലാതെ സ്ഥാനം മാറ്റിയതിന് എതിരെ കേരള കോണ്‍ഗ്രസ് ബിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. 

ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചതിനെ തുടര്‍ന്ന് 2021 ഡിസംബറിലാണ് പ്രേംജിത്തിനെ ചെയര്‍മാനായി നിയമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: അമ്മയ്ക്കും മകൾക്കും പരിക്ക്, ആത്മഹത്യാശ്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ