നിപ ആശങ്ക തിരുവനന്തപുരത്തും; ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. 

ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വിദ്യാർത്ഥിക്ക് സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കിയത്. 

വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി സൂചിപ്പിച്ചിരുന്നു. കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

വയനാട്ടിലും ജാ​ഗ്രതാ നിർദേശം

വയനാട്ടിലും നിപ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റ്യാടിക്ക് അടുത്തുള്ള പഞ്ചായത്തുകളിലാണ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തൊണ്ടർനാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാ​ഗ്രതാ നിർദേശം. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com