നിപ; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, മലപ്പുറത്തും ജാഗ്രതാ നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2023 06:47 PM |
Last Updated: 13th September 2023 06:57 PM | A+A A- |

ഫയല്‍ ചിത്രം
മലപ്പുറം: നിപ രോഗ ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ നിരീക്ഷണത്തിൽ. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണങ്ങളോടെയാണ് ഇയാൾ ചികിത്സയ്‌ക്കെത്തിയത്. രോഗിയുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു.
എന്നാൽ മഞ്ചേരിയിൽ നിരീക്ഷണത്തിലുള്ള ആൾക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പർക്കമില്ല. രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
'പിണറായി സര്‍ക്കാര്‍ മനുഷ്യരെ വെടിവെച്ചിട്ടത് മുയലിനെ കൊല്ലുന്നതുപോലെ'; ഗ്രോ വാസു ജയില്‍ മോചിതനായി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ