യുവതി വീടിന്റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ നിരാശയെന്ന് കുറിപ്പ്

By സമകാലിക മലയാളം ഡെസ്ക്   |   Published: 14th September 2023 06:59 AM  |  

Last Updated: 14th September 2023 06:59 AM  |   A+A-   |  

surya

സൂര്യ

 

കൊല്ലം:  കൊല്ലം കുണ്ടറയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം വീട്ടിൽ  സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് വന്നില്ല. അന്വേഷിച്ചുചെന്ന അനുജത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും സമീപത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയകൃഷ്ണ പിള്ളയും രമാദേവി അമ്മയുമാണ് മാതാപിതാക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കാം

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ