'വരത്തൻ എന്ന് വിളിക്കാൻ കുറച്ചു കാലം കൂടി  അവസരം, നിങ്ങളുടെ സ്വന്തം ആളാകും': കണ്ണൂരുകാരോട് സുരേഷ് ​ഗോപി

By സമകാലിക മലയാളം ഡെസ്ക്       |   Published: 23rd September 2023 07:49 AM  |  

Last Updated: 23rd September 2023 07:54 AM  |   A+A-   |  

suresh_gopi

സുരേഷ് ഗോപി/ചിത്രം: ഫെയ്‌സ്‌ബുക്ക്

 

കണ്ണൂർ: ലോക്സഭയിൽ കണ്ണൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന നൽകി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. തന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് താരം പറഞ്ഞത്. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. 

തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം. തലസ്ഥാന നഗരിയിൽനിന്നു തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ചു കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്. അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും.- എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. 

ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നോ തൃശൂരിൽ നിന്നോ മത്സരിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ പ്രസം​ഗത്തിലൂടെ സുരേഷ് ​ഗോപി കണ്ണൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. അതിനിടെ കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്. എന്നാൽ ഇതിൽ സുരേഷ് ​ഗോപി അതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സാമൂഹിക മാധ്യമങ്ങളിലൂടെ അവ​ഹേളനം; യൂത്ത് കോൺ​ഗ്രസ് നേതാവിനു ജാമ്യം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ