ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ...; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്നുമുതൽ

പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും
പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ അവലോകനയോഗം ഇന്നു രാവിലെ 9.30ന്‌ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ്‌ നടക്കുക.

പകൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തും. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത്‌ നാല്‌ മേഖലാ യോഗങ്ങൾ നടത്താൻ തീരുമാനിച്ചത്. 

ജില്ലകളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും. 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിൽ നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബർ മൂന്നിന് എറണാകുളം ബോൾഗാട്ടി പാലസിലായിരിക്കും. കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബർ അഞ്ചിന് കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com