വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: മകളുടെ ഭർത്താവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th September 2023 09:30 PM |
Last Updated: 27th September 2023 09:33 PM | A+A A- |

മരിച്ച ബാലകൃഷ്ണൻ
കാസർകോട്: ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണന്റെ മരണത്തിൽ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവമുണ്ടായത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു ബാലകൃഷ്ണനെ കണ്ടെത്തിയത്. വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. വീടിനടുത്ത് രക്തം കണ്ടതിനെ തുടർന്ന് വീടിനു സമീപം താമസിക്കുന്ന സഹോദരനാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് ഫ്ലാറ്റിന് തീയിട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ