സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി.
Police say stepmother killed six-year-old UP native.
കൊല്ലപ്പെട്ട ആറ് വയസുകാരി ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ പൊലീസില്‍ മൊഴി നല്‍കി. കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പിതാവിന്റെയും രണ്ടാനമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തും. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ ആറ് വയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു.

ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Incident involving the attack on ED officials in Thiruvananthapuram,ED registers case under pmla act
Urvashi
kaziah
Pasindu Sooriyabandara
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com