നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്
neriamangalam accident
നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണുടിവി ദൃശ്യം

കൊച്ചി: നേര്യമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

നേര്യമംഗലത്തിന് സമീപം വല്ലഞ്ചിറയിലാണ് അപകടം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഓള്‍ട്ടോ കാറിന് മുകളിലേക്കാണ് മരം വീണത്. കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

neriamangalam accident
കനത്ത മഴയില്‍ ഓവുചാലില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

കാറിന് പുറകെ വന്ന ബസിനും മരം വീണ് കേടുപാടുണ്ടായിട്ടുണ്ട്. ബസിന്റെ പിന്‍ഭാഗത്താണ് മരം വീണത്. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കോതമംഗലത്തു നിന്നും ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com