ബസില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു
rape case
ഇക്ബാൽ, പൊലീസ് ടിവി ദൃശ്യം
Published on
Updated on

കൊല്ലം: യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടിക്കൊണ്ടുപോയി, വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com