ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്ക്; അൻവറിന് പുതിയ കസേര അനുവദിച്ച് സ്പീക്കർ, ഇന്ന് സഭയിലെത്തും

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു
pv anvar
പി വി അൻവർ മാധ്യമങ്ങളെ കാണുന്നു ടിവി ദൃശ്യം
Published on
Updated on

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. തുടർന്നാണ് സ്പീക്കറുടെ അനുമതി.

പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാൽ അൻവർ ഇന്നലെ നിയമസഭയിൽ എത്തിയിരുന്നില്ല. സ്പീക്കറുടെ തീരുമാനം വന്നതോടെ ഇന്ന് മുതൽ അൻവർ നിയമസഭയിൽ എത്തിയേക്കും. സിപിഎമ്മിനും പിണറായി വിജയനുമെതിരെ രം​ഗത്തെത്തിയതിനു പിന്നാലെ ആദ്യമായാണ് അൻവർ നിയമസഭയിൽ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com