​ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചു; കണ്ണൂരിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
kannur accident
അപകടത്തില്‍ മരിച്ചവര്‍
Updated on: 
1 min read

കണ്ണൂർ: പയ്യന്നൂർ രാമന്തളി കുരിശുമുക്കിൽ വാഹനാപകടത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ​ഗുഡ്സ് ഓട്ടോ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാമന്തളി പഞ്ചായത്ത് 5-ാം വാർഡിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തിൽ നിന്നും മൂന്ന് പേർ കുരിശുമുക്കിൽ നിന്നും രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീർക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്.

കുരിശുമുക്ക്- ഏഴിമല ടോപ് റോഡിൽ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷനിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് ഓട്ടോ മറിയുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER