Ganja seized : കാഴ്ചയില്‍ ഡിക്ഷണറി, തുറന്നപ്പോള്‍ 'രഹസ്യ പെട്ടി'; സിനിമ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി

സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ എത്തിയിരുന്നതായി രഹസ്യ വിവരം ലഭിച്ചു
Stunt coordinator caught with ganja
കഞ്ചാവ് കണ്ടെടുത്തപ്പോൾ
Updated on

തിരുവനന്തപുരം: മലയാള സിനിമയിലെ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ മഹേശ്വരന്റെ മുറിയില്‍ നിന്നാണ് 16 ഗ്രാം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

മലയാള സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ എത്തിയിരുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഹോട്ടലിലെ സിനിമാ പ്രവര്‍ത്തകരുടെ മുറികളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.

മഹേശ്വരന്റെ മുറിയില്‍ നിന്ന് ഒരു ഡിക്ഷണറിയും ഒരു പുസ്തകവും കണ്ടെത്തി. സൂക്ഷ്മപരിശോധനയില്‍ നിഘണ്ടു യഥാര്‍ത്ഥത്തില്‍ ഒരു പുസ്തകം പോലെ തോന്നിക്കുന്ന ഒരു പെട്ടിയാണെന്നും അതിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി. സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com