
ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്.
തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക