കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; അന്വേഷണം

കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
Driver found dead in car parked near hotel in Kochi
ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തിയ കാർ
Updated on

കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

യാത്രികനുമായി ഇന്നലെ രാത്രിയാണ് ജോഷി ഹോട്ടലില്‍ എത്തിയത്. പിന്നാലെ ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.

എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com