പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്
peechi dam
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണുടിവി ദൃശ്യം
Updated on: 
1 min read

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

റിസര്‍വോയര്‍ കാണാനെത്തിയപ്പോള്‍ പാറയില്‍ കാല്‍വഴുതി അപകടം ഉണ്ടായതെന്നാണ് വിവരം. പട്ടിക്കാട് സ്വദേശികളായ ആന്‍ഗ്രെയ്‌സ് (16), അലീന (16), ഐറിന്‍ (16) പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

സുഹൃത്ത് നിമയുടെ വീട്ടില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു മറ്റു പെണ്‍കുട്ടികള്‍. ഒരു കുട്ടി കാല്‍വഴുതി വീണപ്പോള്‍, രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER