ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രൊഫഷണൽ കോളജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും
school holiday
school holiday
Updated on

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ( school holiday ) പ്രഖ്യാപിച്ച് സർക്കാർ. പ്രൊഫഷണൽ കോളജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്കും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഇന്ന് (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു. ബക്രീദ് അവധി വെള്ളിയാഴ്ചയിൽ നിന്നും ശനിയാഴ്ചയിലേക്ക് ( നാളെ ) സർക്കാർ മാറ്റിയിരുന്നു.

ഇതേത്തുടർന്ന് രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അതേസമയം സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കും. നാളെയാണ് സർക്കാർ ഓഫീസുകൾക്ക് അവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com