

ഫുട്ബോള്‍ എന്നുകേട്ടാല്‍ ആകാശത്തിനുമപ്പുറമാണ് മലപ്പുറത്തുകാരുടെ ആവേശം. കേരളത്തില്‍ മറ്റൊരിടത്തും കിട്ടാത്ത അത ജനപ്രിയമാണ് മലപ്പുറത്തുകാര്‍ക്ക് കാല്‍പ്പന്തുകളി. എന്തുകൊണ്ടാണ് മലപ്പുറത്തെ മനുഷ്യര്‍ ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരരുടെതായ ഉത്തരങ്ങള്‍ ഉണ്ട്. മെസി (messi)യുടെ കേരള സന്ദര്‍ശനം മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രിയുടെ ഉറപ്പില്‍ ചിലര്‍ പറയുന്നത്. അതിനുള്ള കാരണം ഫുട്‌ബോള്‍ ലഹരിയില്‍ അവര്‍ അവരവരെ തന്നെ മറക്കുന്നവരാണെന്നതാണ്.
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിനൊപ്പം ഫുട്‌ബോള്‍ മിശിഹ മെസിയും ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ ടീമിന്റെ സന്ദര്‍ശനം എപ്പോഴാണെന്ന കാര്യത്തില്‍ മന്ത്രിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലമ്പൂര്‍ തെരഞ്ഞെടുപ്പാണോ മന്ത്രിയുടെ പോസ്റ്റിന് പിന്നില്‍ എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനും വയ്യ. അതിന് ഒരേ ഒരു കാരണമേയുള്ളു. അത് മലപ്പുറത്തുകാരുടെ ഫുട്‌ബോള്‍ ഭ്രാന്താണ്.
മന്ത്രിയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പിന് താഴെ ഈ ഓഫര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ എന്ന് കമന്റുചെയ്തവരും ധാരാളം. 'നിലമ്പുര്‍ ഇലക്ഷന്‍ കഴിയുന്നത് വരെ മെസി വരും പിന്നെ വരില്ല, പിന്നെ പഞ്ചായത്ത് ഇലക്ഷന്‍ അടുക്കുമ്പോള്‍ വരും, അത് കഴിഞ്ഞാല്‍ വരില്ല പിന്നെ നിയമസഭ ഇലക്ഷന്‍ വീണ്ടും വരും, അത് കഴിഞ്ഞാല്‍ പിന്നെ വരില്ല, ഇങ്ങനെ എത്ര വരവ് വരും മെസ്സി കേരളത്തില്‍' എന്ന് കുറിച്ചവരും ഉണ്ട്.
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകള്‍ക്കുകൂടി വിരാമമായി.ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മെസി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates