
തിരുവനന്തപുരം? വര്‍ക്കലയില്‍ കാര്‍ ഇടിച്ച് (road accident)തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം.
ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം കിളിവല്ലൂര്‍ സ്വദേശി സുകേശന്‍ എന്നയാളാണ് കാറോടിച്ചിരുന്നത്.
സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ