റോഡിലെ കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം; ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി

ഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിനാണ് മരിച്ചത്. 37 വയസ്സായിരുന്നു
A young woman died  pothole on the road in Kozhinjambara.
അപകടം ഉണ്ടായ റോഡിലെ കുഴി (road accident)
Updated on

പാലക്കാട്: കൊഴിഞ്ഞമ്പാറയില്‍ റോഡിലെ കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം (road accident). പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിനാണ് മരിച്ചത്. 37 വയസ്സായിരുന്നു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്.

യാത്രയ്ക്കിടെ ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണതോടെ യുവതി റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. അതിനിടെ വന്ന ലോറിയ്ക്കടിയില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ തന്നെ റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ആവശ്യം അവഗണിക്കുകയാിയരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com