മംഗളൂരു വ്യോമദുരന്തം; 15 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ നഷ്ടപരിഹാരം കിട്ടിയില്ല; തുടരുന്നനിയമപോരാട്ടം

15 yrs after Mangaluru air crash, grieving families still locked in legal battle for full compensation under International Law.
Mangaluru air crash
Updated on
2 min read

കോഴിക്കോട്: മംഗളൂരു വ്യോമ ദുരന്തത്തിന് ( Mangaluru air crash)പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇരകളുടെ കുടുംബങ്ങള്‍ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം തുടരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 75 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനില്‍കിയെങ്കിലും അര്‍ഹമായ തുകയുടെ ഒരുഭാഗം മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളുവെന്ന് പലരും ആരോപിക്കുന്നു.

2010 മേയ് 22ന് മംഗളൂരുവില്‍ അപകടം ഉണ്ടായത്. ലക്ഷ്യം പിഴച്ചു പറന്നിറങ്ങിയ വിമാനം ചാരമാക്കിയത് 158 ജീവനുകളായിരുന്നു. അപകടത്തില്‍നിന്ന് 8 പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 2010 മേയ് 22നു രാവിലെ 6.07നായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയുടെ നടുവിലായി നിലംതൊട്ടതിനാല്‍ റണ്‍വേ തീരും മുന്‍പേ വേഗം കുറയ്ക്കാനാകാതെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ വലിയ വിമാനദുരന്തമായിരുന്നു ഇത്.

വിമാന അപകടത്തില്‍ രക്ഷപ്പെട്ട എട്ടുപേരില്‍ ഒരാളായ ഉദുമ സ്വദേശിയായ കൃഷ്ണന്‍ പറയുന്നത് എയര്‍ ഇന്ത്യയില്‍ നിന്ന് ചെറിയഒരു തുക നഷ്ടപരിഹാരം കിട്ടിയതല്ലാതെ മറ്റ് സഹായമൊന്നും കിട്ടിയില്ലെന്നാണ്. തന്നെപ്പോലെ രക്ഷപ്പെട്ട, കണ്ണൂര്‍ കമ്പിലെ കെപി മായിന്‍കുട്ടിയും പറയുന്നതും ഇതുതന്നെ. മംഗളൂരു വിമാനാപകട ഇരകളുടെ അസോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍ പറയുന്നത് ഇങ്ങനെ; മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന് കീഴിലുള്ള മുഴുവന്‍ നിയമപരമായ നഷ്ടപരിഹാര തുക എയര്‍ലൈന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. 'എന്റെ സഹോദരന്‍ ഗംഗാധരന്‍ ദുബായില്‍ ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണം ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തു. ഞങ്ങള്‍ക്ക് 75 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ കുറച്ചുതുക മാത്രമാണ് ലഭിച്ചത്, 42 കുടുംബങ്ങള്‍ നിയമപോരാട്ടത്തിലാണ്'

2011 ജൂലൈ 20ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിരുന്നു എന്നാല്‍ ഡിവിഷന്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്തു. തുടര്‍ന്ന് യൂനിയന്‍ സുപ്രീം കോടതിയില്‍ അപ്പീലിന് പോയി. പ്രമുഖ അഭിഭാഷകരെ വച്ചാണ് കേസ് വാദിച്ചത്.അതേസമയം കോഴിക്കോട് വിമാനദുരന്തത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മിക്കവര്‍ക്കും ഒരുകോടി നഷ്ടപരിഹാരം ലഭിച്ച സാഹചര്യത്തിലാണ്, ഭാര്യയും മക്കളും നഷ്ടപ്പെട്ട മംഗളൂരു ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതരെ അശാസ്ത്രീയമായി വിലപേശി പറ്റിച്ചതായി പരാതി ഉയരുന്നത്. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനില്‍, അപകടത്തില്‍ ചെറുവിരലിന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടാല്‍ പോലും നോ ഫാള്‍ട്ട് ലയബിലിറ്റി 2009 പ്രകാരം ആശ്രിതര്‍ക്ക് ചുരുങ്ങിയത് 75 ലക്ഷം രൂപ നല്‍കണമെന്ന് പറയുന്നു. അതേസമയം അപകടത്തില്‍ മരിച്ച ക്രൂ അംഗങ്ങള്‍ക്ക് വലിയ തുക ലഭിച്ചതായും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ ആരോപിക്കുന്നു

അതേസമയം കോഴിക്കോട് വിമാനദുരന്തത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മിക്കവര്‍ക്കും ഒരുകോടി നഷ്ടപരിഹാരം ലഭിച്ച സാഹചര്യത്തിലാണ്, ഭാര്യയും മക്കളും നഷ്ടപ്പെട്ട മംഗളൂരു ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതരെ അശാസ്ത്രീയമായി വിലപേശി പറ്റിച്ചതായി പരാതി ഉയരുന്നത്. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനില്‍, അപകടത്തില്‍ ചെറുവിരലിന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടാല്‍ പോലും നോ ഫാള്‍ട്ട് ലയബിലിറ്റി 2009 പ്രകാരം ആശ്രിതര്‍ക്ക് ചുരുങ്ങിയത് 75 ലക്ഷം രൂപ നല്‍കണമെന്ന് പറയുന്നു. അതേസമയം അപകടത്തില്‍ മരിച്ച ക്രൂ അംഗങ്ങള്‍ക്ക് വലിയ തുക ലഭിച്ചതായും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ ആരോപിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com