
കൊല്ലം: കൊല്ലത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പതാക ഗാനത്തിലെ വരികളില്‍ മാറ്റം. 'ജയ് പതാകെ രക്തപതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്‌തെ വിജയപതാകെ' എന്ന ഭാഗമാണ് വെട്ടി മാറ്റിയത്. പകരം 'ഉയരുക നമ്മുടെ രക്തപതാകെ' എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ വരികള്‍.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഉള്‍പ്പടെ പതാക ഗാനം പാടിയപ്പോള്‍ 'നമോ നമസ്‌തെ വിജയപതാകെ' എന്ന വരി പാടിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഇതേ ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് പതാക ഗാനത്തിലെ ഈ ഭാഗം ഒഴിവാക്കിയത്. 2022ല്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ വേദിയായപ്പോള്‍ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് പതാക ഗാനം പാടിയത്.
എന്താണ് സംസ്ഥാന സമ്മേളനവേദിയില്‍ പതാക ഉയര്‍ത്തുന്നതിനിടെ ഈ വരി മാറ്റാന്‍ ഇടയായതെന്നറിയില്ല. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഗാനത്തെ ചൊല്ലി സിപിഎമ്മിനെതിരെ ട്രോളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിപ്ലവ ഗാനത്തിന് പകരം ആര്‍എസ്എസ് ശൈലിയില്‍ ഭക്തിഗാന ശൈലി പിന്തുടരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍ കാലാകാലങ്ങളായി ഈ ഗാനം തന്നെയാണ് പതാക ഗാനമായി ഉപയോഗിക്കുന്നതെന്നായിരുന്നു സിപിഎം നേതാക്കള്‍ അന്നു പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക