സിപിഎമ്മിനു ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടോ? മുതലാളിത്ത കാഴ്ചപ്പാടിലെ മാറ്റം; സിപിഐ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ആശയക്കുഴപ്പത്തിൽ

പിപിപി മോഡലിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവകേരള രേഖയോട് വിയോജിപ്പ്
പ്രതീകാത്മകം
പ്രതീകാത്മകംഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ മൂലധന (പിപിപി) സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന സിപിഎമ്മിന്റെ മുതലാളിത്ത കാഴ്ചപ്പാടിലെ മാറ്റം സിപിഐ ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ സൃഷ്ടിക്കുന്നത് അടിമുടി ആശയക്കുഴപ്പം. പിപിപി മോഡലിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവകേരള രേഖ എന്ന നിർദ്ദേശത്തെ ചില നേതാക്കൾ സംശയകരമായ സമീപനം, അപകടകരമായ പ്രവണത എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. നഷ്ടത്തിലായ കെഎസ്ആർടിസിയെ സർക്കാർ ഉടൻ സ്വകാര്യ ഓപറേറ്റർമാർക്ക് കൈമാറുമോ എന്ന ആശങ്കയും നേതാക്കൾ പങ്കിടുന്നു.

സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ സിപിഎമ്മിനു അതിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടോ എന്ന് ചിന്തിക്കുന്നു. അതേസമയം പുതിയ കേരള രേഖ എൽഡിഎഫിന് മുന്നിൽ വന്നാൽ എതിർപ്പുകൾ ഉന്നയിക്കാൻ ചില നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെക്കുറിച്ച് സിപിഎം സംസാരിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അതും നടന്നു.

കമ്മ്യൂണിസ്റ്റുകൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എപ്പോഴും എതിർത്തിട്ടുണ്ട്. ബാ‌ങ്ക് ദേശസാൽക്കരണം മുതൽ ഒന്നാം യുപിഎ സർക്കാരിന്റെ കീഴിലുള്ള പൊതുമിനിമം പരിപാടി വരെ ഇടതുപക്ഷം എല്ലായ്പ്പോഴും അവരുടെ നിലപാട് നിലനിർത്തിയിട്ടുണ്ടെന്നു മുതിർന്ന ഒരു സിപിഐ നേതാവ് വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ എങ്ങനെ ഏൽപ്പിക്കാൻ കഴിയും? പൊതുമേഖലാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്. കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ താത്പര്യം കാണിച്ചപ്പോൾ പോലും മുൻ ഇടതുപക്ഷ സർക്കാരുകൾ അതിനെ എതിർത്തിട്ടുണ്ട്. ഇപ്പോഴത്തെ ആലോചനകൾ വളരെ അപകടകരമായ ഒരു പ്രവണതയാണ്- മറ്റൊരു നേതാവ് പറ‍ഞ്ഞു.

മൂന്നാമത്തെ പിണറായി സർക്കാരിനെക്കുറിച്ചുള്ള പ്രവചനങ്ങളും ചില ഇടതുപക്ഷ സഖ്യകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവചനങ്ങൾ രാഷ്ട്രീയ കാഴ്ചപ്പാടില്ലായ്മയാണെന്നു നേതാക്കൾ വിമർശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com