
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും വെട്ടേറ്റ ഇയാളെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം തടയുന്നതിനിടെ കൂടെയുണ്ടായിരുന്ന നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. പൊയിലൂര്‍ ഉത്സവത്തിനെത്തി മടങ്ങിയവര്‍ക്ക് നേരെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് സംഭവം.
അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. അക്രമം നടന്ന പൊയിലൂര്‍ മേഖലയില്‍ കൊളവല്ലൂര്‍ പൊലീസ് സുരക്ഷശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക