കൊല്ലത്ത് വീട്ടുവളപ്പില്‍ കഞ്ചാവു കൃഷി, 38 ചെടികളും 10.5 കിലോ കഞ്ചാവും പിടികൂടി; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു
cannabis
കഞ്ചാവ് കൃഷി പിടികൂടിയപ്പോൾ ടിവി ദൃശ്യം
Updated on

കൊല്ലം: ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി.

പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ അഖില്‍കുമാറിന്റെ വീട്ടുവളപ്പിലെ കഞ്ചാവ് കൃഷി കണ്ടെത്തുന്നത്. ഏറെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ സി പി ദിലീപ് പറഞ്ഞു. അഖില്‍കുമാര്‍ നേരത്തെയും കഞ്ചാവ് കേസിലെ പ്രതിയാണ്.

ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കൊണ്ടുവരുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ വിദേശ ഇനത്തില്‍പ്പെട്ട അക്രമകാരികളായ നായകളെ തുറന്നു വിട്ട് രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്. അതിനാല്‍ അതിസാഹസികമായിട്ടാണ് ഇത്തവണ ഇവരെ പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com