
കണ്ണൂര്‍: കൂടെ നടക്കുന്ന ആളുകളെ കൊണ്ട് കാലു പിടിപ്പിക്കുകയാണ് കോണ്‍ഗ്രസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി (M A Baby). കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ദയനീയമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസ്ഥയെന്നും ബേബി പറഞ്ഞു.
നിലമ്പൂര്‍ ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. കുഞ്ഞാലി എം.എല്‍.എയായ സ്ഥലമാണത്. ഏറെ ജയ സാധ്യത അവിടെയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും പറയുമെന്ന് എംഎ ബേബി പറഞ്ഞു.
യുഡിഎഫ് വലിയ തകര്‍ച്ചയിലും ആശയക്കുഴപ്പത്തിലുമാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം നടന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. നിലമ്പൂരില്‍ എല്‍ഡിഎഫിന് അനകുകൂല സാഹചര്യമാണെന്നും എംഎ ബേബി പറഞ്ഞു.
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. .വൈകിട്ട് 3.30ന് നടക്കുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കുമെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്‍വറിന്റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ലന്ന് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനും വ്യക്തമാക്കി.ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നാടിന്റെ പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ