മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് പൊലീസിനെ വിളിച്ചു; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

മറയൂരില്‍ വിവാഹത്തിന് തൊട്ടുമുന്‍പ് നാടകീയ സംഭവങ്ങള്‍
Bride calls police just before wedding; withdraws from wedding
വിവാഹത്തിന് (marriage) തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറാൻ പൊലീസിന്റെ സഹായം തേടി വധുപ്രതീകാത്മക ചിത്രം
Updated on

മൂന്നാര്‍: മറയൂരില്‍ വിവാഹത്തിന് (marriage) തൊട്ടുമുന്‍പ് നാടകീയ സംഭവങ്ങള്‍. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ വധു പൊലീസിന്റെ സഹായം തേടി. മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലാണു വിവാഹം നിശ്ചയിച്ചിരുന്നത്.

തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്നും വിവാഹം ഒഴിവാക്കാന്‍ പൊലീസ് സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവീട്ടുകാരും വിവാഹം വേണ്ടെന്നുള്ള ധാരണയില്‍ എത്തി. സദ്യ ഉള്‍പ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com