70 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ എഗ് ഫോസിലുകള്‍ ചൈനയില്‍ കണ്ടെത്തി

70 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ എഗ് ഫോസിലുകള്‍ ചൈനയില്‍ കണ്ടെത്തി

Published on

ബീജിംഗ്: ഏകദേശം 70 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ എഗ് ഫോസിലുകള്‍ ചൈനയല്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. സസ്യാഹാരിയായ ദിനോസറിന്റെ വട്ട രൂപത്തിലുള്ള മുട്ടയാണ് കണ്ടെത്തിയത്. ജുറാസിക് യുഗത്തിന് തൊട്ടു ശേഷമാണ് ഇത്തരം ദിനോസറുകളുണ്ടായിരുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

അഞ്ച് മുട്ടകളാണ് കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണം തകര്‍ന്നിട്ടുണ്ട്. എങ്കിലും കാണാന്‍ സാധിക്കും. ഗവേഷണം നടത്തിയ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ചൈനയുടെ ദക്ഷിണ കിഴക്കന്‍ മേഖലയായ ഫോഷനില്‍ നിന്നാണ് ദിനോസര്‍ മുട്ട കണ്ടെത്തിയത്. ഇതിന് മുമ്പും ഈ മേഖലയില്‍ നിന്ന് ദിനോസര്‍ ഫോസിലുകള്‍ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com