കെമിക്കല്‍ സ്‌പ്രേകള്‍ക്ക് വിട; കൊതുകിനെ പറപറത്താന്‍ ഈ 5 ചെടികള്‍ വീട്ടില്‍ നടൂ

നമുക്ക് പ്രിയപ്പെട്ട ലാവെന്‍ഡറിന്റെ മനോഹരമായ സുഗന്ധം കൊതുകുകള്‍ക്ക് തീര്‍ത്തും അസഹനീയമാണ്
Mosquito Repellent Plants
Natural Mosquito Repellent Plants for Your Home and GardenAI Generated Image
Updated on
1 min read

കൊതുക് ശല്യത്തിന് കെമിക്കല്‍ സ്‌പ്രേകളും റിപ്പല്ലന്റുകളും ഉപയോഗിച്ച് മടുത്തോ? കൃത്രിമ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം നമ്മുടെ വീട്ടുമുറ്റത്തോ ബാല്‍ക്കണിയിലോ അടുക്കളത്തോട്ടത്തിലോ നട്ടുപിടിപ്പിക്കാവുന്ന ചില ഔഷധ-സസ്യങ്ങളിലൂടെ കൊതുകുകളെ ഫലപ്രദമായി തുരത്താം. ഈ ചെടികളുടെ സ്വാഭാവിക ഗന്ധം കൊതുകുകള്‍ക്ക് അരോചകമായതിനാല്‍ അവ വീടിന്റെ പരിസരത്തുനിന്ന് പറപറക്കും. കേരളത്തിലെ കാലാവസ്ഥയില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ആ ചെടികള്‍ ഏതൊക്കെയെന്ന് നോക്കാം.

1. സിട്രോനെല്ല

കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഏറ്റവും മികച്ച സസ്യമാണിത്. ഇതിന്റെ റിഫ്രഷിങ് ആയ നാരങ്ങ സുഗന്ധം മനുഷ്യരില്‍ നിന്ന് പുറത്തുവരുന്ന ഗന്ധങ്ങളെ മറയ്ക്കുകയും, തന്മൂലം കൊതുകുകള്‍ക്ക് നമ്മെ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. സിട്രോനെല്ല ഓയില്‍ അടങ്ങിയിരിക്കുന്ന ഈ ചെടി സിറ്റൗട്ടുകളിലും പൂന്തോട്ടങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമാണ്. കേരളത്തിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ ഇവ വളരെ വേഗത്തില്‍ വളരും.

2. ലാവെന്‍ഡര്‍

നമുക്ക് പ്രിയപ്പെട്ട ലാവെന്‍ഡറിന്റെ മനോഹരമായ സുഗന്ധം കൊതുകുകള്‍ക്ക് തീര്‍ത്തും അസഹനീയമാണ്. ഇതിലടങ്ങിയിരിക്കുന്ന 'ലിനലൂള്‍', 'ലിനലൈല്‍ അസറ്റേറ്റ്' തുടങ്ങിയ ഘടകങ്ങളാണ് കൊതുകുകളെ തുരത്താന്‍ സഹായിക്കുന്നത്. ഇതിന്റെ ഇലകള്‍ കൈകളില്‍ ചെറുതായി തിരുമ്മി തേക്കുന്നത് ഫലപ്രദമായ ഒരു പ്രകൃതിദത്ത റിപ്പല്ലന്റായി പ്രവര്‍ത്തിക്കും.

3. തുളസി

വീടുകളില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഔഷധ സസ്യമാണ് തുളസി. തുളസിയിലകളില്‍ നിന്നുള്ള ഗന്ധം കൊതുകുകളെയും മറ്റ് കീടങ്ങളെയും ഒരുപോലെ അകറ്റി നിര്‍ത്തും. വലിയ ശ്രദ്ധയോ പരിചരണമോ ആവശ്യമില്ലാത്തതിനാല്‍ കുറഞ്ഞ സ്ഥലമുള്ള വീടുകളിലും ബാല്‍ക്കണിയിലും ചട്ടികളില്‍ വെച്ച് എളുപ്പത്തില്‍ വളര്‍ത്താം.

4. ലെമണ്‍ ഗ്രാസ്

കൊതുക് നിവാരണ ഉത്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന 'സിട്രോനെല്ല' എണ്ണ ലെമണ്‍ ഗ്രാസിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. വീടിനു ചുറ്റും അതിരായി വളര്‍ത്താനും തോട്ടങ്ങള്‍ക്ക് മനോഹാരിത നല്‍കാനും ഇത് ഒരുപോലെ സഹായിക്കുന്നു.

5. പുതിന

പുതിനയുടെ രൂക്ഷമായ മണം കൊതുകുകള്‍ക്ക് അത്ര പഥ്യമല്ല. അടുക്കളത്തോട്ടത്തിലോ വീടിനുള്ളിലോ ചെറിയ ചട്ടികളില്‍ ഇവ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. കണ്ടെയ്നര്‍ ഗാര്‍ഡനിങ്ങിന് ഏറ്റവും അനുയോജ്യമായ ഒന്നാണിത്.

ഈ ചെടികള്‍ക്ക് അവയുടെ ഗന്ധംകൊണ്ട് കൊതുകുകളെ പ്രതിരോധിക്കാന്‍ സാധിക്കുമെങ്കിലും, ഇവ മാത്രം കൊതുക് ശല്യത്തിന് പരിഹാരമാവില്ല. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ജനലുകളില്‍ നെറ്റുകള്‍ സ്ഥാപിക്കുക, പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം ഇത്തരം ചെടികള്‍ കൂടി വളര്‍ത്തുമ്പോഴാണ് മികച്ച ഫലം ലഭിക്കുന്നത്.

Mosquito Repellent Plants
കേരളത്തിലെ ഏതു മണ്ണിലും മള്‍ബറി വളരും; നടീലും പരിപാലനവും സിംപിള്‍, ആരോഗ്യ ഗുണവുമേറെ
Mosquito Repellent Plants
വാഴ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; ഇങ്ങനെ കൃഷി ചെയ്താല്‍ കൈനിറയെ സമ്പാദ്യം
Mosquito Repellent Plants
പോഷക സമൃദ്ധമായ നാടന്‍ പയര്‍ സ്വന്തം വളപ്പില്‍; കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവിന് ചില ടിപ്‌സ്
Summary

Natural Mosquito Repellent Plants for Your Home and Garden

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com