മാതളനാരങ്ങ എളുപ്പത്തില്‍ പൊളിക്കാം; സമയം ലാഭിക്കാന്‍ ഈ രീതി പരീക്ഷിക്കൂ

ഒരുപാടു സമയം കളയാതെ മാതളനാരങ്ങ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ വഴിയുണ്ട്
Pomegranate Peeling
Peel Pomegranate EasilyAI Generated Image
Updated on
1 min read

മാതളനാരങ്ങ കഴിക്കാന്‍ ഇഷ്ടമാണെങ്കിലും അത് മുറിച്ച് അല്ലികള്‍ വേര്‍തിരിച്ചെടുക്കുന്നത് പലര്‍ക്കും വലിയ കടമ്പയാണ്. എന്നാല്‍ കൈകള്‍ മോശമാക്കാതെയും ഒരുപാടു സമയം കളയാതെയും മാതളനാരങ്ങ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ വഴിയുണ്ട്.

ആദ്യം മാതളനാരങ്ങയുടെ തണ്ടുഭാഗം കത്തി ഉപയോഗിച്ച് ചെറുതായി ചെത്തിമാറ്റുക. അകത്തെ അല്ലികള്‍ക്ക് കേടു പറ്റാത്ത രീതിയില്‍ തൊലി മാത്രം മുകളിലായി വട്ടത്തില്‍ മുറിച്ചെടുക്കണം. തൊലിയില്‍ കാണുന്ന വെളുത്ത വരകള്‍ക്ക് അനുസരിച്ച് മുകളില്‍ നിന്ന് താഴേക്ക് നേരിയ വരകളായി കീറാം. ഈ സമയത്ത് കത്തി അല്ലികളിലേക്ക് ആഴ്ന്നിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇതിനുശേഷം ഒരു വലിയ പാത്രത്തില്‍ തണുത്ത വെള്ളം നിറച്ച്, മുറിച്ചുവെച്ച മാതളനാരങ്ങ അതിലേക്ക് ഇടുക. വെള്ളത്തിനടിയില്‍ വെച്ച് വിരലുകള്‍ ഉപയോഗിച്ച് മാതളനാരങ്ങയുടെ ഭാഗങ്ങള്‍ പതുക്കെ അടര്‍ത്തിമാറ്റുക. തുടര്‍ന്ന് തള്ളവിരല്‍ കൊണ്ട് ഓരോ ഭാഗത്തുനിന്നും അല്ലികള്‍ വെള്ളത്തിലേക്ക് അടര്‍ത്തി മാറ്റാം. നല്ല പഴുത്ത അല്ലികള്‍ പാത്രത്തിന്റെ അടിയിലേക്ക് താഴുകയും, വെള്ള നിറത്തിലുള്ള തോലും അനാവശ്യ അവശിഷ്ടങ്ങളും മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

മുകളില്‍ പൊങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് കോരിമാറ്റിയ ശേഷം, വെള്ളം അരിച്ചെടുത്ത് ശുദ്ധമായ മാതളനാരങ്ങ അല്ലികള്‍ ശേഖരിക്കാം. അല്ലികള്‍ക്ക് പോറലേല്‍ക്കാതെ മിനിറ്റുകള്‍ക്കുള്ളില്‍ മാതളനാരങ്ങ വൃത്തിയാക്കാന്‍ ഈ വിദ്യ സഹായിക്കും.

Pomegranate Peeling
സാമ്പാര്‍ ചീര വെറുതേ കളയല്ലേ...; പണം മുടക്കില്ലാതെ ഉഗ്രന്‍ ഇലക്കറി കഴിക്കാം
Pomegranate Peeling
മരം പോലെ വളരും, വര്‍ഷങ്ങളോളം കായ് തരും; നാടന്‍ വെണ്ട വീട്ടില്‍ വളര്‍ത്താം
Pomegranate Peeling
തണുപ്പ് വേണ്ട; വണ്ണമുള്ള ക്യാരറ്റ് ഗ്രോബാഗില്‍ വളര്‍ത്തിയെടുക്കാം
Summary

How to Peel and Deseed a Pomegranate Easily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com