നൂറ്റെട്ട് ദിവ്യ ദേശങ്ങളില്‍ ഒന്ന്, ഓണാഘോഷത്തിന്റെ കേന്ദ്രം, അഞ്ജന ശിലയില്‍ തീര്‍ത്ത വിഗ്രഹം; തൃക്കാക്കരയില്‍ വാഴുന്ന 'വാമന മൂര്‍ത്തി'

ഓണാഘോഷങ്ങളുടെ കേന്ദ്രമായ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം ഇന്ത്യയില്‍ വാമന സങ്കല്‍പ്പത്തിലുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ്
Thrikkakara temple
Thrikkakara templeഫയൽ
Updated on
1 min read

ണാഘോഷങ്ങളുടെ കേന്ദ്രമായ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം ഇന്ത്യയില്‍ വാമന സങ്കല്‍പ്പത്തിലുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ്. എറണാകുളം ജില്ലയില്‍ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടേക്കറിലധികം വിസ്തീര്‍ണ്ണമുള്ള അതിവിശാലമായ ക്ഷേത്ര സമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട്. വാമനക്ഷേത്രവും ശിവക്ഷേത്രവും.

പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ്. ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കൊച്ചി രാജാവ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.ഉപദേവതമാരായി ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍, ദുര്‍ഗ്ഗാ ഭഗവതി, യക്ഷിയമ്മ, നാഗങ്ങള്‍, ബ്രഹ്മരക്ഷസ്.

ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ചിങ്ങ മാസത്തിലെ ഓണം അഥവാ തിരുവോണം ആണ്. തിരുവോണം മഹാവി ഷ്ണുവിന്റെ തിരുനാളായും വാമനന്റെ അവതാര ദിവസമായും ആഘോഷിക്കപ്പെടുന്നു. ഓണാഘോഷം ഈ ക്ഷേത്രത്തില്‍ കെങ്കേമമായി നടത്തുന്നു.

ജാതി മത ഭേദമന്യേ ധാരാളം ആളുകള്‍ ഇവിടത്തെ ഓണസദ്യയില്‍ പങ്കെടുക്കുന്നു.തമിഴ് വൈഷ്ണവ ഭക്ത കവികളായ ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യ ദേശങ്ങളിലൊന്നു കൂടിയാണ് തൃക്കാക്കര വാമന ക്ഷേത്രം.

വൃത്താകൃതിയില്‍ തീര്‍ത്ത ഒറ്റനില ശ്രീ കോവിലാണ് പ്രധാന ക്ഷേത്രത്തിലേത്. കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലിന് ഏക ദേശം 160 അടി ചുറ്റളവുണ്ടാകും.ഇതിന്റെ മേല്‍ക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളില്‍ സ്വര്‍ണ്ണത്താഴികക്കുടം ശോഭിച്ചു നില്‍ക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികള്‍ കരിങ്കല്ലില്‍ പണിത് പിച്ചളയില്‍ പൊതിഞ്ഞ് സ്വര്‍ണ്ണം പൂശിവച്ചിരി യ്ക്കുകയാണ്. നേരിട്ടുകയറാന്‍ പറ്റുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മിതി.

ശ്രീകോവിലിനകത്ത് അഞ്ചോളം മുറികളുണ്ട്. അവയില്‍ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗര്‍ഭഗൃ ഹം. നാലടിയോളം ഉയരം വരുന്ന അഞ്ജനശിലാനിര്‍മ്മിതമായ വിഗ്രഹത്തില്‍ കിഴക്കോട്ട് ദര്‍ശനമായാണ് തൃക്കാക്കരയപ്പന്‍ കുടികൊള്ളുന്നത്. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം.

Thrikkakara temple
ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

തൊട്ടടുത്തു ഒരു ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഗണപതി,സുബ്രഹ്മണ്യന്‍, ദുര്‍ഗ,പാര്‍വതി എന്നിവരാണ് ഇവിടത്തെ ഉപദേവതമാര്‍. ഇവിടെ മഹാശിവരാത്രി ഉത്സവമാണ്. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്.

ദീര്‍ഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലില്‍ തീര്‍ത്ത ഈ ശ്രീകോവിലിന്റെ മേല്‍ക്കൂര ഓടുമേഞ്ഞതാണ്. മുകളിലെ താഴികക്കുടം പിച്ചളയിലാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇതിനകത്ത് രണ്ട് മുറികളേയുള്ളൂ. അവയില്‍ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗര്‍ഭഗൃഹം. ഒരടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിം ഗം കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു.

Thrikkakara temple
സില്‍ക്ക് സാരി എങ്ങനെ സൂക്ഷിക്കണം? ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
Summary

thrikkakara temple thiruvonam festival, specialities, myth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com