കാമുകന്റെ പേര് നെറ്റിയിൽ ടാറ്റു ചെയ്ത് യുവതി; പ്രണയം പൊട്ടിയാൽ എന്തു ചെയ്യുമെന്ന് സോഷ്യൽമീഡിയ, വിഡിയോ

നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്
കാമുകന്റെ പേര് നെറ്റിൽ ടാറ്റു ചെയ്ത് യുവതി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
കാമുകന്റെ പേര് നെറ്റിൽ ടാറ്റു ചെയ്ത് യുവതി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കാമുകി അല്ലെങ്കിൽ കാമുകന്റെ പേര് ശരീരത്ത് ടാറ്റൂ ചെയ്യുക എന്നത് ഇപ്പോൾ സർവ സാധാരണമായിക്കുകയാണ്. എന്നാൽ പ്രണയം തലയ്ക്ക് പിടിച്ച് നെറ്റിയിൽ ടാറ്റു ചെയ്താൽ എങ്ങനെയിരിക്കും. 

യുകെയിൽ നിന്നുള്ള ഒരു അന സ്റ്റാൻകോവ് എന്ന യുവതിയാണ് പങ്കാളിയുടെ പേര് നെറ്റിൽ ടാറ്റു ചെയ്ത് ഞെട്ടിച്ചത്. കെവിൻ എന്നാണ് പങ്കാളിയുടെ പേര്. നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. വേദന സഹിച്ച് ടാറ്റു പൂർത്തിയാകുമ്പോൾ സന്തോഷത്തോടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് അവന് ഇത് ഇഷ്ടമാകില്ലേ എന്നും യുവതി ചോദിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇതാണോ പ്രണയം, പ്രണയം പൊട്ടിയാൽ എന്തു ചെയ്യുമെന്ന തരത്തിലാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. എന്നാൽ യുവതിയുടെ ടാറ്റു ഫേക്ക് ആണെന്ന വാദവും ഉയരുന്നുണ്ട്. വെറും മഷികൊണ്ട് ചെയ്ത ടാറ്റു ആണെന്നും ആളുകൾ പ്രതികരിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com