എയര്‍ഹോസ്റ്റസായ മകള്‍ക്ക് ലീവ് കിട്ടിയില്ല, ക്രിസ്മസ് ആഘോഷിക്കാന്‍ അച്ഛനെടുത്തത് ആറ് ഫ്‌ളൈറ്റ് ടിക്കറ്റുകള്‍;  ഈ ഡാഡി സൂപ്പറാണെന്ന് സോഷ്യല്‍മീഡിയ

ഹാലിന്റെ സഹയാത്രികനായ മൈക്ക്‌ലെവി ഫേസ്ബുക്കില്‍ ഈ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് സ്‌നേഹമയനായ അച്ഛനെ ലോകം അറിഞ്ഞത്.
എയര്‍ഹോസ്റ്റസായ മകള്‍ക്ക് ലീവ് കിട്ടിയില്ല, ക്രിസ്മസ് ആഘോഷിക്കാന്‍ അച്ഛനെടുത്തത് ആറ് ഫ്‌ളൈറ്റ് ടിക്കറ്റുകള്‍;  ഈ ഡാഡി സൂപ്പറാണെന്ന് സോഷ്യല്‍മീഡിയ
Updated on
1 min read

മാതാപിതാക്കളുടെ സ്‌നേഹത്തിന് പകരം വയ്ക്കാനാവില്ലെന്ന് പറഞ്ഞത് ആരാണ്? ആരായാലും ഈ വാര്‍ത്ത അത് ശരിവയ്ക്കുന്നതാണ്. ക്രിസ്മസ് ആഘോഷിക്കാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ മകള്‍ക്ക് ലീവ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് അന്നേ ദിവസം മകളോടൊത്ത് ചെലവഴിക്കാന്‍ ആറ് ഫ്‌ളൈറ്റ് ടിക്കറ്റുകളെടുത്ത അച്ഛനാണ് സോഷ്യല്‍ മീഡിയയിലെ താരം. 

ഡെല്‍റ്റ എയര്‍ലൈന്‍സിലെ പിയേഴ്‌സ് വോഗനും അച്ഛന്‍ ഹാല്‍ വോഗനുമാണ്  ക്രിസ്മസ് വിമാനത്തിനുള്ളില്‍ ആഘോഷിച്ചത്. ഹാലിന്റെ സഹയാത്രികനായ മൈക്ക്‌ലെവി ഫേസ്ബുക്കില്‍ ഈ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് സ്‌നേഹമയനായ അച്ഛനെ ലോകം അറിഞ്ഞത്. ഫോര്‍ട്ട് മെയേഴ്‌സില്‍ നിന്നാരംഭിച്ച യാത്രയില്‍ മിഷിഗണ്‍ വരെ മൈക്കും ഉണ്ടായിരുന്നു. 

മകളുടെ ഡ്യൂട്ടി സമയം അനുസരിച്ച് എല്ലാ ടിക്കറ്റുകളും റെഡിയാക്കി ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ച ഈ അച്ഛന് സ്‌നേഹമെന്നും രണ്ടു പേര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രിസ്മസ് എന്നുമായിരുന്നു മൈക്ക് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് അച്ഛനും മകള്‍ക്കും ആശംസകളുമായെത്തിയത്. കഴുത്തിനേറ്റ പരിക്കിന് ശേഷം വിശ്രമത്തിലായിരുന്ന ഹാല്‍ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ഈ യാത്ര നടത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com