മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഭീതി; കൃഷിയിടങ്ങളിൽ നാശം വിതച്ച് 'വിരിഞ്ഞ കൊമ്പൻ'

മൗണ്ട് കാർമൽ, സെന്റ് മൈക്കിൾസ് പള്ളികൾക്ക് സമീപം കാട്ടാനയിറങ്ങി
Virinja Komban
Virinja KombanVirinja Komban
Edited By:
Updated on
1 min read

മൂന്നാർ: മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഭീതി. കഴിഞ്ഞ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മൗണ്ട് കാർമൽ, സെന്റ് മൈക്കിൾസ് ദേവാലയങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് രാത്രിയോടെ കാട്ടാനയിറങ്ങിയത്. നാട്ടുകാർ 'വിരിഞ്ഞ കൊമ്പൻ' എന്ന് വിളിക്കുന്ന കാട്ടാനയാണ് ജനവാസ മേഖലയിലേക്ക് കടന്നുവന്നത്. പള്ളി പരിസരങ്ങളിലെ വാഴയടക്കമുള്ള കാർഷിക വിളകൾ ആന ചവിട്ടിമെതിച്ച് നശിപ്പിച്ചു. ടൗണിന് തൊട്ടടുത്തുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ആനയുടെ സാന്നിധ്യമുണ്ടായത്.

Virinja Komban
പുരുഷന്മാർക്ക് മടിയാണെങ്കിൽ വേണ്ട; വാടക മാവേലിയെ ഒഴിവാക്കി നഴ്‌സ് ജോയ്‌സ്; തരംഗമായി പെൺമാവേലി |VIDEO

വിവരമറിഞ്ഞ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉടൻ സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവിൽ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ സമീപത്തെ വനമേഖലയിലേക്ക് തുരത്തി. മൂന്നാർ ടൗണിലും സമീപപ്രദേശങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നത് പ്രദേശവാസികളിലും വ്യാപാരികളിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Virinja Komban
പല്ലവരായൻപട്ടി: കേരളത്തിനായി പൂക്കൾ ഒരുക്കുന്ന തമിഴ്നാടൻ ഗ്രാമം
Virinja Komban
മൂന്നാറിലെ നീലവസന്തം കണ്ട് കാന്തല്ലൂരിലെ ആപ്പിൾ തോട്ടത്തിലേക്ക്; ഓണക്കാലത്ത് വേറിട്ടൊരു യാത്ര
Virinja Komban
സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, ഓണപ്പൂക്കളത്തിന് പൂവസന്തവും സമ്മാനിച്ച് ഇടുക്കി; സേനാപതിയിൽ വിസ്മയമായി പൂപ്പാടം
Summary

Panic gripped Munnar town once again after a wild elephant, locally known as 'Virinja Komban', strayed into human settlements on Wednesday night.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com