സൂഫി പരിപാടിയുടെ പേരിൽ വിദ്വേഷ പ്രചാരണം: ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് അധ്യാപിക ശബ്നം നൂർജഹാൻ

ഫറൂഖ് കോളജിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു
Shabnam Noorjahan Farook College
Shabnam Noorjahan Farook College
Updated on: 
2 min read

കോഴിക്കോട്: സ്വതന്ത്രമായി സംഘടിപ്പിക്കുന്ന സൂഫി ആധ്യാത്മിക പരിപാടിയുടെ പേരിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ ശക്തമായ നിലപാടുമായി ഫറൂഖ് കോളജ് അധ്യാപിക ശബ്നം നൂർജഹാൻ. തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും, പൗരോഹിത്യത്തിന്റെ അടിച്ചമർത്തലുകളിൽനിന്ന് സ്ത്രീകളെ വിമുക്തരാക്കി ആത്മാഭിമാനത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. ഫറൂഖ് കോളജുമായി യാതൊരു ബന്ധവുമില്ലാതെ സംഘടിപ്പിക്കുന്ന 'നൂറെ റൂമി' എന്ന സൂഫി ആധ്യാത്മിക സംഗമത്തെ മുൻനിർത്തി സലഫി-മുജാഹിദ് സംഘടനകൾ നടത്തുന്ന സൈബർ ആക്രമണങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയായിരുന്നു അവർ.

Shabnam Noorjahan Farook College
പത്തു രൂപയ്ക്ക് അയ്യായിരം രൂപ സമ്മാനം: മലപ്പുറത്ത് 'നമ്പർ ലോട്ടറി' മാഫിയ പിടിമുറുക്കുന്നു

മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ (കെജെയു) നേതാവ് ഹനീഫ് കായക്കൊടി ഉൾപ്പെടെയുള്ളവർ ഫറൂഖ് കോളേജിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വ്യാപകമായ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ശബ്നം നൂർജഹാൻ ചൂണ്ടിക്കാട്ടി. യാഥാസ്ഥിതിക പൗരോഹിത്യ വിശ്വാസങ്ങളിലെ മനുഷ്യവിരുദ്ധതയ്ക്ക്, സൂഫി ദർശനങ്ങളെപ്പോലെ പുതുതലമുറയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന ഭയമാണ് ഈ കുപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്. അതോടൊപ്പം, ജനാധിപത്യ സംവിധാനത്തിന് കീഴിൽ സർക്കാർ ശമ്പളം നൽകുന്ന ഫറൂഖ് കോളേജ് എന്ന മഹത്തായ പൊതുവിദ്യാഭ്യാസ സ്ഥാപനം തങ്ങളുടെ മാത്രം കുത്തകയാണെന്ന ചിലരുടെ അതിമോഹവുമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം സങ്കുചിത ഇടപെടലുകൾ കോളേജിനും ഇത്തരക്കാർക്കും ഒരുപോലെ ദോഷം ചെയ്യുമെന്നും, സ്വന്തം ചിലവിൽ തന്റെ പരിപാടിക്ക് വലിയ പ്രചാരം നൽകിയതിന് നന്ദിയുണ്ടെന്നും അവർ പരിഹസിച്ചു.

Shabnam Noorjahan Farook College
ഒലവക്കോട്ടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിട: കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം വരുന്നു; സാധ്യതാ പഠനത്തിന് നിർദ്ദേശം

ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് തന്നെയാണ് ഫറൂഖ് കോളജ് മലബാറിലെ പെൺകുട്ടികളെ വഴിനടത്തിയത് എന്നത് ശരിയാണെന്ന് വ്യക്തമാക്കിയ ശബ്നം നൂർജഹാൻ, അന്നത്തെ യാഥാസ്ഥിതിക പുരോഹിതന്മാരുടെ തിട്ടൂരങ്ങളെ കാറ്റിൽപ്പറത്തിയാണ് ബോധമുയർന്ന മുൻതലമുറ അതിനായി അഹോരാത്രം പണിയെടുത്തതെന്നും ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം നേടിയിട്ടും സ്ത്രീകളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാതെ പൗരോഹിത്യം ഇന്നും നിരന്തരം വേട്ടയാടുകയാണ്. പൂർവ്വികരായ നവോത്ഥാന നായകരുടെ പിന്തുടർച്ചക്കാർ ഇന്ന് പിന്തിരിപ്പന്മാരായി മാറുമ്പോൾ, ആ മഹാരഥന്മാർ ചെയ്തതിന്റെ തുടർച്ച മാത്രമാണ് തങ്ങൾ ചെയ്യുന്നത്. സ്ത്രീകളെ പുരുഷാധിപത്യ മതബോധത്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ച് കൃത്യമായ അവബോധത്തിലേക്കും ആനന്ദത്തിലേക്കും കൈപിടിച്ചുയർത്തുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Shabnam Noorjahan Farook College
കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ

നേരത്തെ, 'മതബോധമുള്ള രക്ഷിതാക്കളോട് സ്നേഹപൂർവ്വം' എന്ന തലക്കെട്ടിൽ ഹനീഫ് കായക്കൊടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മലബാറിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഫറൂഖ് കോളജിനെ ലക്ഷ്യംവെച്ച് അകത്തുനിന്നും പുറത്തുനിന്നും ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. സൂഫി സംഗീതത്തിന്റെ മറവിൽ കോളജ് പരിസരത്ത് വിദ്യാർഥിനികളെ വഴിതെറ്റിക്കുന്ന ഇസ്‌ലാം വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Shabnam Noorjahan Farook College
അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: ഉൾവനത്തിൽ 7,300-ഓളം കഞ്ചാവ് തൈകൾ നശിപ്പിച്ചു

അല്ലാഹുവിനെയും പ്രവാചകനെയും പ്രണയമായി മാത്രം ചിത്രീകരിച്ച് കുട്ടികളെ പരമ്പരാഗത മതസംസ്കാരത്തിൽനിന്ന് വ്യതിചലിപ്പിക്കാനാണ് ഇത്തരം കൂട്ടായ്മകൾ ശ്രമിക്കുന്നതെന്നും ഹനീഫ് കായക്കൊടി കുറ്റപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ മുടിനാരിഴ പുറത്തുകണ്ടാൽ നരകത്തിലിട്ട് എരിക്കുന്ന ദൈവമല്ല ഉള്ളതെന്ന തരത്തിലുള്ള പരിപാടിയുടെ ക്ഷണക്കത്തിലെ വരികൾ ഇസ്‌ലാമിക വിശ്വാസങ്ങളെ പരിഹസിക്കുന്നതാണ്. അനൽ ഹഖ്, വഹ്ദത്തുൽ വുജൂദ് തുടങ്ങിയ സൂഫി വാദങ്ങൾ പ്രചരിപ്പിക്കുന്ന അധ്യാപികയാണ് ഇത്തരം ക്ലാസുകൾ നയിക്കുന്നതെന്നും, ഇബ്നു അറബിയെപ്പോലുള്ളവരെ വെള്ളപൂശുന്ന ഇത്തരം ആളുകളുടെ വലയിൽ കുടുങ്ങാതിരിക്കാൻ രക്ഷിതാക്കൾ പെൺമക്കളെ ബോധവത്കരിക്കണമെന്നുമായിരുന്നു ഹനീഫ് കായക്കൊടിയുടെ ഫേസ്ബുക്ക് കുറിപ്പിലെ ഉള്ളടക്കം.

Shabnam Noorjahan Farook College
ദേശീയ ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് ബേക്കലിലേക്ക്? കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ; സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യം
Summary

Farook College faculty member Shabnam Noorjahan has hit out against a targeted cyber hate campaign unleashed against her by Salafi-Mujahid groups over an upcoming Sufi spiritual event titled 'Noure Rumi'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kozhikode City Cycle Scam
Calicut Rifle Club Vidarsa Vinod
A severed human skull was discovered among piles of garbage in an alleyway near the Kozhikode Railway Station
kozhikode medical college
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com