പത്തു രൂപയ്ക്ക് അയ്യായിരം രൂപ സമ്മാനം: മലപ്പുറത്ത് 'നമ്പർ ലോട്ടറി' മാഫിയ പിടിമുറുക്കുന്നു

സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കങ്ങൾ വെച്ച് പന്തയം; ഇടപാടുകൾ വാട്സാപ്പും ടെലഗ്രാമും വഴി
Illegal Three Digit Lottery
Illegal Three Digit Lottery
Edited By:
Updated on: 
2 min read

മലപ്പുറം: സർക്കാർ അംഗീകൃത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ മലപ്പുറം ജില്ലയിൽ സമാന്തര 'നമ്പർ ലോട്ടറി' ചൂതാട്ട ശൃംഖല വ്യാപകമാകുന്നു. വെറും പത്തു രൂപ നൽകിയാൽ അയ്യായിരം രൂപ വരെ സമ്മാനം വാഗ്ദാനം ചെയ്താണ് സാധാരണക്കാരെയും തൊഴിലാളികളെയും സംഘം കെണിയിൽ വീഴ്ത്തുന്നത്. ചില ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയും പ്രവർത്തിക്കുന്ന ഇത്തരം അനധികൃത ചൂതാട്ട മാഫിയകൾക്കെതിരെ പൊലീസ് പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം പൂക്കോട്ടുംപാടത്ത് കടയുടെ മറവിൽ സമാന്തര ലോട്ടറി കച്ചവടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Illegal Three Digit Lottery
വളപട്ടണം, മേലെ ചൊവ്വ ഗതാഗതക്കുരുക്ക്: തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം

സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പിലെ അവസാന മൂന്നക്കങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. നറുക്കെടുപ്പ് നടക്കുന്നതിന് മുൻപായി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മൂന്നക്ക നമ്പർ തിരഞ്ഞെടുത്ത് പണം നൽകാം. ഉച്ചയ്ക്ക് ഔദ്യോഗിക ഫലം വരുമ്പോൾ ഈ നമ്പറുകൾ ഒത്തുനോക്കുകയും സമ്മാനത്തുക ഉടൻതന്നെ പണമായി കൈമാറുകയുമാണ് സംഘത്തിന്റെ രീതി. ചിലയിടങ്ങളിൽ അവസാന നാലക്കങ്ങൾക്കും ഇത്തരത്തിൽ പന്തയം വെക്കാറുണ്ട്. പത്തു രൂപയ്ക്ക് ഒന്നാം സമ്മാനമായി അയ്യായിരം രൂപ വാഗ്ദാനം ചെയ്യുമ്പോൾ, ചെറിയ രീതിയിൽ നമ്പറുകൾ ഒത്തുവരുന്നവർക്ക് 500, 250, 100, 50, 20 രൂപ എന്നിങ്ങനെയും നൽകും. ഒരേ നമ്പറിൽത്തന്നെ കൂടുതൽ പണം മുടക്കാൻ അവസരമുള്ളതിനാൽ നൂറു രൂപ മുടക്കി പത്ത് ടിക്കറ്റുകൾ എടുത്താൽ അരലക്ഷം രൂപ വരെ നേടാമെന്ന മോഹത്തിലാണ് പലരും ചൂതാട്ടത്തിൽ പങ്കാളികളാകുന്നത്.

Illegal Three Digit Lottery
കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ

നേരിട്ട് സ്റ്റാളുകളിലെത്തി നമ്പർ രേഖപ്പെടുത്തുന്നതിന് പുറമെ വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഭൂരിഭാഗം പണമിടപാടുകളും നടക്കുന്നത്. ഔദ്യോഗിക ഭാഗ്യക്കുറി നറുക്കെടുപ്പ് കഴിഞ്ഞാലുടൻ മിനിറ്റുകൾക്കകം ഓൺലൈൻ വഴി സമ്മാനത്തുക നൽകുന്നുവെന്നതാണ് ഈ സംഘങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നത്. ഇടനിലക്കാർക്ക് ലഭിക്കുന്ന വൻ കമ്മീഷൻ അനധികൃത ശൃംഖല ജില്ലയിലുടനീളം വേഗത്തിൽ പടരുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകം നറുക്കെടുപ്പ് നടത്തേണ്ടതില്ലാത്തതിനാലും സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഫലങ്ങൾ മാത്രം ഉപയോഗിക്കുന്നതിനാലും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് സംഘങ്ങൾ പണം തട്ടുന്നത്.

Illegal Three Digit Lottery
ഒലവക്കോട്ടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിട: കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം വരുന്നു; സാധ്യതാ പഠനത്തിന് നിർദ്ദേശം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൂന്നക്ക എഴുത്തു ലോട്ടറി നടത്തിപ്പുകാരനായ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ബിനിൽ കൃഷ്ണ (31) പിടിയിലായത്. പൂക്കോട്ടുംപാടം അങ്ങാടിയിലെ കട കേന്ദ്രീകരിച്ച് ഇയാൾ സമാന്തര ലോട്ടറി ചൂതാട്ടം നടത്തുന്നുവെന്ന സൂചനയെത്തുടർന്നായിരുന്നു റെയ്ഡ്. പ്രതിയിൽനിന്ന് നമ്പറുകൾ കുറിച്ചുവെച്ച നോട്ട്ബുക്കുകൾ, ഇടപാടുകൾക്കായി ഉപയോഗിച്ച മൊബൈൽ ഫോൺ, കണക്കിൽപ്പെടാത്ത 6,000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ്, ജില്ലയിൽ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് ഏജന്റുമാരെയും കേന്ദ്രങ്ങളെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Illegal Three Digit Lottery
അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: ഉൾവനത്തിൽ 7,300-ഓളം കഞ്ചാവ് തൈകൾ നശിപ്പിച്ചു
Summary

An illicit parallel gambling racket disguised as the official Kerala State Lottery—commonly dubbed as the "written lottery" or three-digit lottery—is rapidly expanding across Malappuram district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com