

പാലക്കാട്: വഴിയിലും പൊതുയിടങ്ങളിലും ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ജീവൻ രക്ഷിക്കാൻ മാതൃകാപരമായ 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ. അടിയന്തര ഘട്ടങ്ങളിൽ താത്കാലികമായി നിലച്ച ഹൃദയത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ മണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പ്രഥമ ശുശ്രൂഷയായ സിപിആർ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നതാണ് ഈ പദ്ധതി. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ഓട്ടോ തൊഴിലാളികളെ മുൻനിര ജീവരക്ഷകരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആളുകൾ കുഴഞ്ഞുവീഴുമ്പോൾ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണം ആശുപത്രിയിലെത്തിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും, കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ നൽകാൻ അറിവില്ലാത്തതുമാണ്. ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ കൃത്യമായ രീതിയിൽ സിപിആർ നൽകാൻ അറിയുന്നവർ അടുത്തുണ്ടെങ്കിൽ വലിയൊരു ശതമാനം മരണങ്ങളും ഒഴിവാക്കാൻ സാധിക്കും. കുഴഞ്ഞുവീഴുന്നവരെ പൊതുജനങ്ങൾ ആശുപത്രിയിലേക്ക് എത്തിക്കാൻ സാധാരണയായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു ബൃഹദ് പദ്ധതിക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി. ഏത് സമയത്തും ജനങ്ങൾക്കിടയിലേക്ക് വേഗത്തിൽ ഓടിയെത്തുന്ന വിഭാഗമെന്ന നിലയിൽ ഇവർക്ക് ലഭിക്കുന്ന പരിശീലനം നിരവധി പേർക്ക് ജീവിതം തിരിച്ചുനൽകുന്ന വലിയൊരു ഇടപെടലായി മാറും.
പാലക്കാട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ച് അവിടുത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേരിട്ടുള്ള സേവനം പ്രയോജനപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ലോക ഹൃദയാരോഗ്യ ദിനമായ സെപ്റ്റംബർ 29-ന് പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ 'ഓട്ടോ രക്ഷ' പദ്ധതി ഉദ്ഘാടനം ചെയ്യും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates