പാലക്കാട് നഗരസഭയിൽ വന്ദേമാതരത്തെച്ചൊല്ലി തർക്കം; യുഡിഎഫ് ബഹിഷ്കരിച്ചു, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എൽഡിഎഫ്

സാധാരണ ആദ്യ രണ്ട് ചരണങ്ങൾ ആലപിക്കുന്നിടത്ത് മുഴുവൻ ചൊല്ലാൻ തീരുമാനം; ഒപ്പിട്ട ശേഷം കൗൺസിൽ ഹാൾ വിട്ട് യുഡിഎഫ്
Palakkad Muncipal Council
Palakkad Muncipal Council
Updated on
1 min read

പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ രൂക്ഷമായ തർക്കവും രാഷ്ട്രീയ നാടകങ്ങളും. വന്ദേമാതരം പൂർണ്ണമായി ആലപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചപ്പോൾ, ആദ്യ ചരണം പാടിയ ശേഷം എൽഡിഎഫ് അംഗങ്ങൾ ഇരിപ്പിടങ്ങളിൽ തിരിച്ചിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ബി.ജെ.പി കൗൺസിലർമാർ ഗീതം പൂർണ്ണമായും ആലപിച്ചു.

Palakkad Muncipal Council
പുഴയും പ്രളയവും കടന്ന നൂറ്റാണ്ടിന്റെ ചരിത്രം; കൂറ്റിലങ്ങാടിയിലെ കസ്തൂരിപ്പാറ നിസ്കാരത്തറ

സാധാരണയായി നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ തിങ്കളാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ ഭരണസമിതി തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.

Palakkad Muncipal Council
സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെ എതിർത്ത യുഡിഎഫ് കൗൺസിലർമാർ യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഹാളിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വന്ദേമാതര ആലാപനത്തിൽ പങ്കെടുക്കാതെയാണ് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. അതേസമയം, കൗൺസിൽ ഹാളിലുണ്ടായിരുന്ന എൽഡിഎഫ് അംഗങ്ങൾ വന്ദേമാതരത്തിന്റെ ആദ്യ ചരണം ആലപിച്ചതിന് ശേഷം സീറ്റിലിരുന്നു. ഭരണമുന്നണിയായ ബിജെപിയിലെ അംഗങ്ങളാകട്ടെ വന്ദേമാതരം പൂർണമായും ആലപിച്ചു. ഇതിനുശേഷമാണ് സ്പെഷ്യൽ കൗൺസിലിന്റെ ഔദ്യോഗിക അജണ്ടകളിലേക്ക് കടന്നത്.

Palakkad Muncipal Council
ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ

വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നതിനെ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്തതിലൂടെ യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ ദേശീയ ഗീതത്തെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇരുമുന്നണികളുടെയും ജനപ്രതിനിധികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.

Palakkad Muncipal Council
മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി 'വിരിഞ്ഞ കൊമ്പൻ'|VIDEO
Palakkad Muncipal Council
അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം|VIDEO
Palakkad Muncipal Council
യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ
Summary

High political drama unfolded at the Palakkad Municipality on Monday as a sharp dispute erupted during a special council meeting over the complete recitation of the national song, 'Vande Mataram'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com